Tuesday, March 18, 2008

മിന്നാമിന്നി & കല്യാണീ.!!

സൌഹൃദത്തിന്റെ വളപ്പൊട്ടണിഞ്ഞ ഓര്‍കുട്ട് കൂട്ടായ്മയില്‍ വെച്ചാണ്
അവളെന്റെ കൂട്ടായി മാറിയത് ഒരു സ്ക്രാപ്പായിരുന്നു അവളെ
എന്നിലേക്കാനയിച്ചത് മറുകുറിപ്പെഴുതാന്‍ വൈകി എന്ന
ക്ഷമാപണത്തോടെയാണവള്‍ വന്നത്...
എന്റെ വരികള്‍ ഞാന്‍ എഴുതിയത് അവള്‍ക്കായ് മാത്രമായിരുന്നു എന്ന് തോന്നിപ്പോയി...അടുത്തറിഞ്ഞപ്പോള്‍ ‍അവള്‍ക്കു വേണ്ടിയാണ്
ഞാനീ ഓര്‍മ്മകൂട്ടിലെത്തിയതെന്നു തോന്നിപ്പോയി..
എനിക്കുവേണ്ടിയാണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...

അവളുടെ ശുഭരാത്രി സന്ദേശങ്ങളാണെണ് പകലന്തിയില്‍ എനിക്ക്
വിരുന്നു വന്നത് യൌവനത്തിന്റെ തീക്ഷണത പിന്നേയും തളിര്‍ത്തുപൂത്തു.
ഒരു നിമിഷാര്‍ത്ഥത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം
കാതോര്‍ത്തൂ..[കടപ്പാട് ഷംസ്]അപ്പോള്‍ പറഞ്ഞ് വന്നത് എന്റെ കല്യാണം

ഇനി ആരോടൂം പറഞ്ഞില്ലെന്ന് പറയരുത് ഇന്നലെ വൈകുന്നേരം 5;30നു.
പാര്‍ട്ടി, ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ആലപ്പുഴ, പിന്നെ അതുകഴിഞ്ഞ്
മെനഞ്ഞാന്ന് ട്ടൌണ്‍ഹാളില്‍ വെച്ചുനടത്തുന്ന പ്രസ്തുത മംഗള
കര്‍മ്മത്തില്‍ താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നൂ.

Sunday, March 2, 2008

ആക്രാന്തം കാട്ടല്ലെ വിളമ്പിത്തരാം.!!

................ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....................മണിമുഴങ്ങി...
കടന്നുവരൂ കടന്നുവരൂ കടന്നുവരൂ എല്ലാ അണിയറപ്രവര്‍ത്തകരും സ്റ്റേജിന്
എതിര്‍വശമുള്ള തട്ടുകടയില്‍ ഫുഡ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കാപ്പിലാന്റെ ഉത്തരവ് ഉണ്ട്.
കാപ്പിലാന്റെ പറ്റുബുക്ക് തീര്‍ത്താലെ ഇനി കടം തരൂ എന്ന് തട്ടുകട രായമ്മചേച്ചി
പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്റെ മാഷെ വല്ലൊം മേടിച്ച് താ വന്നവരൊക്കെ
വായിനോക്കുവാ അല്ലെങ്കില്‍ ഒരു വൈറ്റ് റം എങ്കിലും തരൂ ഉള്ള കിക്കൊക്കെ പോയി..

ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്കു മനസ്സിലായതുകൊണ്ടും തല്ലുകൊള്ളാന്‍

എനിക്ക് മടിയായതുകൊണ്ടും ഇതിന്റെ തുടക്കം ഇവിടെ http://kappilan-entesamrajyam.blogspot.com/2008/02/blog-post_27.html


മധ്യപാനമാണടൊ മനസ്സിന്നൊരാനന്തം ഒരുതുള്ളിഉള്ളിചെന്നാ പിന്നെ
സ്വര്‍ഗ്ഗലോകമാണടൊ..ദാ പിടിച്ചൊ ഇനി ആരെങ്കിലും ഇതൊനൊന്നു താളം പിടിച്ചെ


ആ പിന്നെ കസേരകളി സാറ്റുകളി തുടങ്ങിയ നാടന്‍ കളികള്‍ ഉണ്ടായിരുന്നതിനാല്‍
പരുപാടിയില്‍ അല്പം തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ഇത് ഞാന്‍ പറഞ്ഞതല്ല
പെണ്ടെങ്ങാണ്ട് ദൂരദര്‍ശിനിയില്‍ പറഞ്ഞതാണെ....

എന്നാ നമുക്ക് സാറ്റ് കളിക്കാം എന്താഒളിച്ചേ കണ്ടെ അയ്യോ പിടിച്ചേ ഇല്ലെ....
സാറ്റ് കളിച്ച് തളര്‍ന്നവര്‍ക്കും കസേരകളിച്ച് നടു ഒടിഞ്ഞവര്‍ക്കും ഒരു ചായയും

ഉള്ളിവടയും ഉണ്ട് കഴിച്ചിട്ട് വരൂ.

ചായവേണ്ടാത്തവര്‍ക്ക് മണിച്ചന്റെ ഷാപ്പിന്ന് രണ്ട് ഗെറ്റില്‍ സ്പിരിറ്റ് തരാമെന്ന്
പറഞ്ഞിട്ടുണ്ട് അത് വേണ്ടവര്‍ വരിവരിയായി സ്റ്റേജിന് പിന്നിലുള്ള റൂമിലേക്ക്
വരേണ്ടതാണ് ക്യൂ പാലിക്കുക ആക്രാന്തം കാട്ടരുത് വിളമ്പിത്തരാം,
കുപ്പികള്‍ മോഷണം പോകുന്നുണ്ട് അതുകൊണ്ട്
പരുപാടിയുടെ സംഘാടകര്‍ കുപ്പിയുടെ എണ്ണം നോക്കേണ്ടതുണ്ട്..
സ്പിരിറ്റ് കഴിച്ച് കണ്ണിന്റെ സിലിട്രിക്കിറ്റ് പോയവരെ ആരെങ്കിലും താങ്ങേണ്ടതായുണ്ട്

കള്ളടിച്ച് ലെക്കുകെട്ട് കള്ളുഷാപ്പിലായ കാപ്പിലാനെ ആരെങ്കിലും

കണ്ടവരുണ്ടെങ്കില്‍ ഒന്ന് ഇവിടെം വരെ എത്തിക്കുക
അല്ലാ ഇതാരാ കല്യാണിയുമായി കറങ്ങുന്നെ കൃഷമ്മാവനല്ലെ..

ആരവിടെ പോക്കണം കേട് ഇവിടെ പറ്റില്ല

വഴിമാറു വഴുമാറൂ ഇല്ലെങ്കില്‍ വാ‍ളുവെയ്ക്കും എന്നാരോ പറയുന്നുണ്ട്..
അതാരാണാവൊ നിരനോ പാമയൊ എന്ത് അന്തിക്കള്ളിന് രുചിയില്ലെന്നൊ
കേട്ടവര്‍ കേട്ടവര്‍ മാറിക്കൊടുക്കുക കണ്ടവര്‍ കണ്ടവര്‍ താങ്ങിയെടുക്കുക


അതിനിടയില്‍ ഓസീആറുമായി കറങ്ങി നടക്കുന്ന പപ്പൂസിനെ
കണ്ടവരുണ്ടെങ്കില്‍ സ്റ്റേജിലേക്കെത്തിക്കുക
ആരുടെയെങ്കിലും കവിള്‍ നീരുവെച്ചിട്ടുണ്ടെങ്കില്‍ താല്‍ക്കാലികമായി
സ്റ്റേജിന്റെ അടുത്ത് നിന്ന് മാറ്റേണ്ടതാണ് പ്രിയയ്ക്ക് ഇങ്ങനേയും ഒരു അഭിപ്രായം ഇല്ലാതില്ല


അതെ ഒരു മുഖ്യ അറിയിപ്പ് ഒരുകുപ്പി വരുന്നവഴി വേണുജീ
അകത്താക്കി അതോടുകൂടി പുള്ളിയുടെ കണ്ണിന്റെ സിലിട്രിക്കിറ്റ് പോയിട്ടുണ്ട്


മണിച്ചന്‍ തന്ന രാണ്ടാമത്തെ ഗെറ്റിലും കഴിയാറായി ഇനി 200 വെച്ചേ തരൂ ആരും
ആക്രാന്തം കാട്ടരുത് ...വേണുമാഷ് ചെല്ലകിളികള്‍ക്കിടയില്‍കറങ്ങുന്നുണ്ട്
മഴത്തുള്ളി ഒരു 200ഉം കൂടെ വേണമെന്ന് പറഞ്ഞ് കര്‍ട്ടന് മുന്നില്‍ നിന്ന്
കറങ്ങുകയാണ് സംഘാടകര്‍ പറയൂ ഇനി മഴത്തുള്ളിക്ക് കൊടുത്താന്‍
ഇവിടെ തുണിപൊക്കി നൃത്തം വെയ്ക്കും ഇപ്പൊ തന്നെ മഴത്തുള്ളിയും
ഒരു പരുവമായി അന്തിച്ചെമ്മാനത്ത് ആ ത്തിരി തിരിയായ് തെളിഞ്ഞൂ
വെബ്കാം ഓഫ് ചെയ്യുക ..ലൈവ്പരുപാടി ഇവിടെ അനുവധിക്കുന്നതല്ല


അതുകൊണ്ട് വരുന്നവര്‍ വരുന്നവര്‍ എവിടെയെങ്കിലും ഇരുന്നു പരുപാടി
വീക്ഷിക്കേണ്ടതാണ്
മാനത്ത് ചെമ്പരുന്ന് പറന്നടുക്കുന്നെ...മഴത്തുള്ളി മിക്കവാറും പേമാരിയാവും

അതിനുള്ള പുറപ്പാടൊക്കെ കാണുന്നുണ്ട് അതിനുമുന്നെ പൊക്കിയ തുണി
വലിച്ചുകെട്ടുക എന്ന് മഴത്തുള്ളിയൊട് ഒരു അപേക്ഷശ്ശെ കോട്ടയം ശാന്തയെ
വിളിക്കാന്‍ പോയ സംഘാടകര്‍ എന്തിയെ ആ വഴിപോയാ ഇന്നെങ്ങാനും
എത്തുമൊ അതൊ മാറ്റിവെക്കണൊ നാടകം.

ശ്ശെ ആരടാ മുണ്ടുപൊക്കുന്നെ ഒന്നു അടങ്ങടേയ് ഒരു പൊടിക്കടങ്ങടെയ്
സംഘാടകര്‍ക്കില്ലാത്ത തുണിപൊക്കിക്കളി ഇവിടെ അവലംബനീയമാണ്..

ഇതിപ്പൊ തുണിപൊക്കിയത് വെറുതെയായാ..ശ്ശേഡാ..........................

ദാകിടക്കുന്നു സവാള വഡ

എന്നെ തല്ലല്ലെ കൊല്ലല്ലൊ ഞാന്‍ ഓടിയേയ്.....എന്നാരോ ഇടയ്ക്കിടെ പറയുന്നുണ്ട്

ആ പോരട്ടങ്ങനെ പോരട്ടെ തന്തോയം തന്തോയം തന്തോയം
ആ തന്തോയം തന്തോയ തന്തോയം..
ആ വീണുപോയ സവാള വഡ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ സ്റ്റേജിന്റെ മുന്‍പില്‍
ഹാജറാകേണ്ടതാണ്. ഉള്ളതൊക്കെ പിമ്പിരിയായിപ്പോയി കാപ്പിലാല്‍
ഫുഡ് ഏറ്പ്പാടാക്കിയ തട്ടുകടയില്‍ നിന്ന് അന്തിയാന്ന് പറഞ്ഞ് തന്നത്
മോരായിപ്പോയി അതാണ് അടുത്തത് തേടി നടക്കുന്നത് എന്ന് ആരോ
മന്ദ്രിക്കുന്നു ആരെങ്കിലും ഒരു കുപ്പി പൊട്ടിക്കൂ കൂയ്യ് കൂയ് അല്ലാതെ പിന്നെ
അല്ലെത്തന്നെ ഞാന്‍ ഇവിടെ ഒരു നൂറ് പ്രവശ്യമെങ്കിലും തോറ്റിരിക്കുവാ...
മിന്നാമിനുങ്ങിനെ അന്തിന്ന് പറഞ്ഞ് മോര്തന്നെ തോല്‍പ്പിച്ചൂ പലരും
പലവട്ടം പക്ഷെ മിന്നാമിന്നി തോല്‍ക്കൂല്ലാ ഞാ‍ന്‍ കാപ്പിലാന്റെ കുപ്പിമാറ്റിയടിച്ചൂ
ഹിഹി ജയ് ഹിന്ദ് സവാള വഡ.


കാപ്പിലാന്മാഷിന്റെ നാടകവേദിയിലെ ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായ് ഇതാ...
എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിച്ചു സഹകരിക്കുക.!!
ചുരുക്കം ചില പേരുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട് അതും ഒന്ന് ക്ഷമിച്ചേക്കണെ..