സൌഹൃദത്തിന്റെ വളപ്പൊട്ടണിഞ്ഞ ഓര്‍കുട്ട് കൂട്ടായ്മയില്‍ വെച്ചാണ്
അവളെന്റെ കൂട്ടായി മാറിയത് ഒരു സ്ക്രാപ്പായിരുന്നു അവളെ
എന്നിലേക്കാനയിച്ചത് മറുകുറിപ്പെഴുതാന്‍ വൈകി എന്ന
ക്ഷമാപണത്തോടെയാണവള്‍ വന്നത്...
എന്റെ വരികള്‍ ഞാന്‍ എഴുതിയത് അവള്‍ക്കായ് മാത്രമായിരുന്നു എന്ന് തോന്നിപ്പോയി...അടുത്തറിഞ്ഞപ്പോള്‍ അവള്‍ക്കു വേണ്ടിയാണ്
ഞാനീ ഓര്‍മ്മകൂട്ടിലെത്തിയതെന്നു തോന്നിപ്പോയി..
എനിക്കുവേണ്ടിയാണവള് പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...
അവളുടെ ശുഭരാത്രി സന്ദേശങ്ങളാണെണ് പകലന്തിയില്‍ എനിക്ക്
വിരുന്നു വന്നത് യൌവനത്തിന്റെ തീക്ഷണത പിന്നേയും തളിര്‍ത്തുപൂത്തു.
ഒരു നിമിഷാര്ത്ഥത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം
കാതോര്‍ത്തൂ..[കടപ്പാട് ഷംസ്]അപ്പോള്‍ പറഞ്ഞ് വന്നത് എന്റെ കല്യാണം
ഇനി ആരോടൂം പറഞ്ഞില്ലെന്ന് പറയരുത് ഇന്നലെ വൈകുന്നേരം 5;30നു.
പാര്‍ട്ടി, ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ആലപ്പുഴ, പിന്നെ അതുകഴിഞ്ഞ്
മെനഞ്ഞാന്ന് ട്ടൌണ്ഹാളില് വെച്ചുനടത്തുന്ന പ്രസ്തുത മംഗള
കര്‍മ്മത്തില്‍ താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നൂ.
Tuesday, March 18, 2008
Subscribe to:
Post Comments (Atom)
38 comments:
ഹൊ മഴയും വന്നു വെയിലും വന്നു എന്നാ പിന്നെ മിന്നാമിന്നിയും വന്നു ..
ഇതിപ്പൊ ചിങ്ങം വന്നപോലെയാ വെയിലും മഴയും മത്സരിക്കുന്നൂ.
ഞാനീവഴി വന്നിട്ടേയില്ല....
ഞാനൊട്ട് വായിച്ചിട്ടുമില്ല...
എനിക്കാരേയും അറിയുകയുമില്ല....
ഠോ...............
കിടക്കട്ടെ ഒരമിട്ട്.
ഇനി നാലാം നാളെത്തെ മധുവിധു രാത്രിയില്‍ പൊട്ടിക്കാനുള്ളത് പിന്നെ.
ഉം.. കാര്യം അറിയാന്‍ ഞാന്‍ അല്പം വൈകി. എന്തായാലും കല്യാണത്തിനു ഞാന്‍ പുറപ്പെട്ടു. എന്തേ, നേരത്തെ പുറപ്പെടാനോ. ഓക്കെ എന്നാ 5 ദിവസം മുന്നേ പുറപ്പെട്ടു മതിയാ..........
അയ്യോ എന്റെ അമിട്ട് സ്ഥാനത്തല്ല പൊട്ടിയത് :(
ഉം. നാലാന്നാള് ഞാന്‍ പൊട്ടിച്ചോളാം അടുത്തത്
ഹ ഹ!!! എനിക്ക് ക്ഷണം ഈ വരണമാസാ കിട്ടിയേ, എന്നിട്ടും ഞാന്‍ വന്നില്ലേ
നാട്ടാരെ.. നിങ്ങള്‍ ഒരു കാര്യം അറിയണം.
എന്റെ നാടക സമിതിയിലെ ഒരു നടിയാണ് ഈ കല്യാണി എന്ന കാര്യം ഇവിടുത്തെ ബ്ലോഗ് മേറ്റ്സ് എല്ലാം പച്ച വെള്ളം പോലെ അറിയാവുന്ന ഒരു വസ്തുതയാണ്.ഇന്നലെ അകാരണമായി ഇവര്‍ മൊബൈലില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു.അതിങ്ങനെ യാണ്." മിന്നാമിന്നി എന്റെ അപ്പന് കാപ്പി അറിയുന്നതിന് മുന്‍പേ നമുക്ക് ഇവിടം വിട്ട് പോകാം " അതിനു നിരനെയും കൂട്ടു പിടിച്ചു . തക്ക സമയത്ത് തന്നെ ഗോപന് ഈ കാര്യം അറിയുകയും ,കൃഷ് മുഖേന ഒരു ആലോചന കൊണ്ടുവരികയും ചെയ്തു.എല്ലാം മംഗളം ആയി തീരുകയും രാവിലത്തെ ബീമാനത്തെ അവര്‍ ദുഫായിലേക്ക് പറക്കുകയും ചെയ്തു.
ആ സമയം മുതല്‍ സ്ഥല കാല ബന്ധം ഇല്ലാതെ മിന്നാമിന്നി എന്തെല്ലാമോ പറയുന്നു.സ്ഥിരതയുള്ള ഒരു കാര്യങ്ങളും ഇത് വരെ പറയാത്ത സ്ഥിതിക്ക് ഈ ബ്ലോഗ്ഗിലെ കാരണവന്‍ മാര്‍ വേണ്ട കാര്യങ്ങള്‍ സ്വീകരിക്കും എന്ന് വിചാരിക്കുന്നു.
ഞങ്ങളുടെ അടുത്ത നാടകം ""കരളേ നീയാണ് കുളിര് " എന്ന നാടകത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ക്കു ദുഫായില് പോകണം.രാവിലെ അഭിനയിക്കണം എന്നും പറഞ്ഞു വന്നിരുന്നു.ഇതിനെ പറ്റി ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല.
മിന്നാമിന്നിക്കു വട്ടായെ..
അതും ഈ ചെറുപ്രായത്തില്‍...
ചുറ്റുമുള്ള ഗോപികമാര്‍ ഇനി എന്തു ചെയ്യും, അവരൊക്കെ ഒരൊ ആളെ വീതം തപ്പി എടുത്താല്‍ പിന്നെ ഈ ഭൂമിയില്‍ ആണുങ്ങളെ ഇല്ലാതാവുല്ലൊ ന്ന്റ്റെ ക്രിഷ്ണാ...
എന്നാലും എനിക്കു സഹിക്കണില്ലാ, ഈ കൂമ്പുവരാന് തുദങിയപ്പോളെ അതില്‍ ചെമ്പരത്തി പൂ വിരിഞ്ഞല്ലൊ, ഇനി എന്താ ചെയ്യാ....
എന്നാലും എന്റെ മിന്നീ, നിനക്കീ ഗതി വന്നല്ലോ...
കാരണവന്മാരോടൊക്കെ പരഞ്ഞ് ഒരു പെണ്ണിന്റെ കെട്ടിച്ചുതരാന്‍ പറ്റുമൊ എന്നൊന്നു നൊക്കട്ടെ, നിന്റെ ഭാഗ്യം പോലെ ഇരിക്കും..
വിവാഹത്തിനു വരാന്‍ സാധിക്കാത്തതില്‍ വളരെ ഖേദിക്കുന്നു. കഴിഞ്ഞ ആഴ്ച നടത്തുന്ന ചായ സല്‍ക്കാരത്തില്‍ എന്തായാലും പങ്കെടുക്കാമെന്ന് വിചാരിക്കുന്നു.
എന്റെ ഗോപികക്കാട്ട് ഭഗവതീ നിങ്ങളെന്നെ കാത്തോളണേ...................
ഹ ഹ ഹ,
പോസ്റ്റ് കലക്കി..
കല്യാണിയെ ദൂഫായിക്ക്
പറഞ്ഞയക്കാന്‍ ഞാന്‍ പെട്ട പാടു.
കാപ്പിലാനെ, മിന്നിയില്ലാതെ എന്ത് പ്രണയം !
മിന്നിയെ പുതിയ നാടകത്തില്‍ നായകന്
തുല്യമായ ഒരു വേഷം ചെയ്യാന്‍ വിളിച്ചുകൂടെ..
ഗോപന് പറഞ്ഞാല്‍ പിന്നെ പറ്റില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ ..ഓക്കേ :)
ഹതു ശെരി.. കള്ള കാപ്പിലാനേ..
അടുത്ത നാടകത്തിലെങ്കിലും കല്യാണിയുടെ നായകാകാമെന്നു കരുതി കാത്തിരുന്ന ഞാനെന്തൊരു വിഡ്ഢി..
ഇതല്ലേല്‍ ഈ നാട്ടില്‍ വേറേം ഉണ്ട് നാടക സമിതികള്‍... അതുമല്ലേല്‍ ഞാന്‍ ഒരെണ്ണം തൊടങ്ങും.. 'അവശകാമുക കലാസമിതി' എങ്ങനുണ്ട് പേര്? (മിന്നാമ്മിന്നി ഇതടിച്ചു മാറ്റാന്‍ സധ്യത ഉള്ളതു കൊണ്ടു ഞാന്‍ പേരു രെഗിസ്റ്റെര് ചെയ്തിട്ടുണ്ട്)
ഇക്കുറി നായകന് പാമരന് തന്നെ .മിന്നാമിന്നി സൈഡില്‍ ഡോണ്ട് വറി പാമാരാ ..:)
ഞാനിന്നലേ ഞണ്ണാന്‍ വന്നു. മിനിങ്ങാന്ന് ചടങ്ങിനും എത്താം. :-)
ഞാനിന്നലെ തന്നെ പുറപ്പെട്ടേയ്ക്കാം... പോരേ?
;)
എന്നെ ആരും കണ്ടില്ലല്ലോ....ഭാഗ്യം.... ഇല്ല
എനിക്ക് സമയത്ത് പങ്കെടുക്കാന്‍ പറ്റിയെന്നു വരില്ല.
ഇന്നലെ ഒരുപാട് തിരക്കുള്ള ദിവസമാ? എങ്കിലും സംഗതി നടക്കട്ടെ, പക്ഷെ ഒരു കാര്യം അന്നെങ്കിലും നീയൊന്നു കുളിക്കണം. നിന്റെ ഇലഞ്ഞിപൂമണം പോകുമെന്ന് കരുതി എത്രനാളാ നീ കുളിക്കാതെ നടക്കുന്നത്. അല്ലെങ്കില്‍ കല്യാണി കല്യാണത്തിന്റെ തലേന്ന് നിന്നെ ഡൈവോഴ്സ് ചെയ്യും. എന്താ മനസിലായില്ലേ?
അന്നെ ഓള് മൊഴി ചൊല്ലൂന്ന്!
പാട്ടും പാടി കാപ്പില്‍ പാലത്തിന്റെ കൈവരിയിലിരിക്കുന്ന വട്ടനായ പുതുമണവാളന് ... ഈശ്വരാ , ഞാനിതെങ്ങനെ സഹിക്കും ? ങാ ... എന്തെങ്കിലും ആകട്ടെ ... നല്ല ഇളനീര് കിട്ടുമോ ഇവിടെ ? വട്ടിനു ഇളനീര് നല്ലതാണത്രേ ... പണ്ടു എനിക്ക് വട്ട് വന്നപ്പോള്‍ ഇളനീര് കുടിച്ചാണ് മാറിയത് ... എന്തായാലും ഇന്നലെകളുടെ രാജകുമാരന്റെ കല്യാണം ഇന്നലെ ആയതില്‍ ബഹു സന്തോഷം ...
കല്യാണത്തിനു വരുന്നവര്‍ക്കെല്ലാം ഇളനീര് കൊടുക്കണം ട്ടോ ...
Njane vannirunnaloo.............kandilleeeee?
ടാ സജിയേയ്......
ഞാന്‍ മറ്റന്നാള്‍ വന്നിരുന്നല്ലൊ പക്ഷെ നീ എന്നോട് കൊലച്ചതിയല്ലെ ചെയ്തെ..ഞാന്‍ കാത്തിരുന്നത് വെറുതെ അല്ലെ ഹ്മം ഹ്മം ആ കല്യാണിയെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇടിച്ച് പിഴിഞ്ഞ്ചാറെടുക്കും ചെക്കാ. നിന്നെ ഞാന്‍ റോയല്പാര്ക്കിന്റെ മുകളീന്ന് എടുത്ത് താഴെയിടും.
മധുവിധുവിന്റെ ഉദ്ഘാടനം അതിന്റേം തലേന്ന് നടത്തിത്തന്നതോ? (കല്യാണിയെങ്കിലും ഓര്‍മ്മിക്കണമായിരുന്നു.)
സജീ,
ഇന്നലത്തെ സിങ്കപ്പൂര്‍ ഫ്ലൈറ്റിന് ഒരു ടിക്കറ്റ് ആലപ്പുഴക്ക് കിട്ടുമോ എന്നു നോക്കട്ടെ. ഇല്ലങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് ബുക്കുചെയ്യാം. ഏതായലും മിനിഞ്ഞാന്നു നടക്കുന്ന ഈ കല്ല്യാണത്തിന് ഞാന്‍ എത്തുന്നതായിരിക്കും.
:)
പാവം കല്യാണി അവളുടെ തകര്‍ന്നടിയാന്‍ പോകുന്ന ജീവിതത്തിനെന്റെ ആദരാഞ്ജലികള്‍..........
കല്യാണത്തിനു ഞാന്‍ മറ്റന്നാള്‍ ത്തന്നെ വരും.........
തീര്‍ച്ചയായും ഞാന്‍ നാളെ വരും അതിനുവേണ്ടി മറ്റന്നാളെത്തന്നെ പുറപ്പെട്ടിട്ടുണ്ട്.. കുഴപ്പമില്ലാതെ വന്നാല്‍ ഒരു തേങ്ങ.. ഠേ ന്നു ഉടയ്ക്കും നിന് നടയില്‍..!
കുഞ്ഞന്റെ കൂടെ ഞാനും ഉണ്ടായിരുന്നു.. തിരക്കിനിടയില്‍ കണ്ടുകാണുകയില്ല.
മ്യാവൂ...മ്യാവൂ....മറ്റേന്നാളെ കാര്‍ഡ് കിട്ടിയിരുന്നെങ്കിലും , മിനിഞ്ഞാന്നേ ഞാന്‍ എത്തിയിരുന്നല്ലോ...അന്ന് രാത്രിയില്‍ എന്റെ തങ്കകുടം എന്നെ തിരിച്ചു വിട്ടില്ലല്ലോ ...എന്നോട് പറഞ്ഞില്ലേ നാലാം നാളത്തെ മധുവിധു കഴിഞ്ഞ് നമ്മുക്ക് ഒന്നിച്ച് പറക്കാം എന്ന്, മ്യാവൂ...എനിക്ക് ബൂസ്റ്റിട്ട ആറിയ പാല് കൊണ്ട് തന്നിട്ട് ആ മൂലയ്ക്ക് ചുരുണ്ട് കിടന്നോളാന്‍ പറഞ്ഞില്ലേ..? ഞാന്‍ കണ്ണടച്ച് കിടക്കയായിരുന്നു ട്ടോ..മ്യാവൂ....ഒന്നും കണ്ടില്ല....ഇതൊക്കെ മറന്നുപോയോ കുട്ടാ? ഏതായാലും ഞാന്‍ ഒരുകിലോ നെല്ലിക്കാ വാങ്ങി വെച്ചിട്ടുണ്ട് , എത്രയും പെട്ടന്ന് അത് തലയില്‍ തളം കെട്ടണം...ന്താ...മ്യാവൂ....
അതെ കഴിഞ്ഞമാസം വരാന്പറ്റിയില്ല എന്നാ പിന്നെ മറ്റന്നാളത്തെ ചടങ്ങിനു പുറപ്പെടാം എന്താ അതായിരിക്കും നല്ലത് നല്ലൊരു മാഷായിരുന്നു ഇങ്ങനെപോയാ മരുഭൂമിയിലും ചെമ്പരുത്തീ തനിക്ക് വേണ്ടി വിരിയിപ്പിക്കും.
ഖത്തറില്‍ അത്തറും പൂശിനടക്കുന്നവന്...!
ഇടത് നിന്ന് വലത്തോട്ടെഴുതുന്ന അറബിഭാഷ കണ്ടും കേട്ടും ഓള്‍റെഡി തലതിരിഞ്ഞവന്...!
അങ്ങിനെയുള്ളവന് ഒരു സുപ്രഭാതത്തില്‍ മുഴുവട്ടായാല് എങ്ങിനെയുണ്ടാകും? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പോസ്റ്റ്...
എനിക്കത്രേ പറയാനുള്ളൂ....
:-)
ചെമ്പരുത്തിപ്പൂവേ... ചൊല്ലൂ... ദേവനെനീ കണ്ടൊ..?
ആരും എന്നെ തല്ലികൊല്ലല്ലൊ ഞാന്‍ ഇവിടില്ല ഞാന്‍ കഴിഞ്ഞ മാസം വേറെ ഏതോ ഗ്രഹത്തിലേയ്ക്ക് പോയേക്കുവാ..ഖത്തറില്‍ എത്തീല്ല എത്തുമ്പോള്‍ പറയാം അപ്പോള്‍ തല്ലാന്‍ ആളെവിട്ടാമതിയേയ്
ഒകെ ഭായ്
ഭായിയുടെ കല്യാണത്തിന് ഇന്നലെ ഞാന്‍ കുടുംബസമേതം
വരാം..ഒകെ അപ്പോ
ഇപ്പഴേ ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ പറ്റുന്നതേയുള്ളൂ. വൈകിയാല്‍ പ്രശ്നം ഗുരുതരമാവും.
:)
ദപ്പ ദങ്ങിനെയാണ് കാര്യം! ദിപ്പഴല്ലേ പിടികിട്ടിയത്.
ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്കിലോ! നേരോ മിന്നാമിന്ന്യേ?
അവിടെ ഞാന്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വന്നു.
നല്ല മദ്യം ബാറ് ക്ലോസ് ടൈം കഴിഞ്ഞാലും കിട്ടുന്ന സേവനകേന്ദ്രം ഇതല്ലാതെ വേറെയില്ല!
എന്തായാലും ആള് ദീ ബെസ്റ്റ് മിന്നാമിന്ന്യേ...
മിന്നാമിന്നി ഇച്ചിരി മിന്നീട്ട് ഇങ്ങനെ മിന്നി മിന്നി മിന്നൂകെട്ടും കഴിച്ചു ല്ലെ...
അപ്പ അങ്ങനാണെല്ലാം
ആറ്റണ്ടര്... താനാണോടോ ഇവരെയെല്ലാം ഈ വെയിലെത്തേക്കിറക്കി വിട്ടത്.
ചുമ്മാ മനുഷ്യനെ വട്ടാക്കാന്‍...
അല്ലാ ഞാനിതിപ്പോ എവിടെയാ...
എനിക്കും സ്ഥലകാല ബോധം പോയി തുടങ്ങിയോ
യെവെനെന്നെക്കൊണ്ടു കുടിതുടങ്ങിയ്ക്കും.....ഒറപ്പാ...നല്ല രാശീള്ള പലരും ഉണ്ടെന്നറ്യാം....(ഇതുവരെ കുടിച്ചിട്ടില്ല്യ, നല്ല ചെക്കന് എന്ന പേരു സമ്പാദിക്കാന്‍ കഴിഞ്ഞുകാണണം..ഭാഗ്യം, എന്റെ നാട്ടില്‍നിന്നാരും ബൂലോകത്തില്ല!) സജ്യേയ്, ഇതുവായിച്ചേപ്പിന്നെ കുടിക്കാതെ തന്നെ കിക്കായി...ഇനിപ്പോ കുടിയും തുടങ്ങാം, ന്താ???
രാശിയുള്ളവരേ, കനിയൂ...സജിയോടു പറഞ്ഞാലും മതി..ലവനറ്യാം എന്നെ...
Post a Comment