Friday, May 9, 2008

ഐലന്റ് എക്സ്പ്രസ്സ്.!!

ആ രാത്രി എന്നെ വിളിച്ച് ശില്പയുടെ നമ്പര്‍ ചോദിക്കണമെങ്കില്‍......
ഒരിക്കലും ഇങ്ങനെ ഒരു കൂട്ടുകാരിയെക്കുറിച്ച് ശില്പ പറഞ്ഞിട്ടില്ല...


ആരായിരിക്കും അത്...?


രാത്രിയുടെ കൂരിരുട്ടില്‍ നിലാവിനു പോലും ഭീതിയുടെ ഉള്‍വിളി..
ദിനങ്ങള്‍ എത്രപിന്നിട്ടു ഇന്ന്,ശില്പയുടെ തിരോധാനം നടന്നിട്ട്
അന്നവസാനമായി ഹോസ്റ്റല്‍ റൂമില്‍ നിന്നും ഫോണ്‍ചെയ്തതും
അച്ചനെയായിരുന്നു..[ജനുവരി 7-) തീയതി രാവിലെ കോട്ടയം
റയില്‍വേസ്റ്റേഷനില്‍ എത്തുന്ന ഐലന്റ് എക്സ്പ്രസ്സില്‍ ഞാന്‍ എത്തും]
അതുകഴിഞ്ഞ് മിനിറ്റുകള്‍ക്കകം അടുത്ത ഫോണ്‍കോള്‍ ചെയ്ത്
അച്ചനോട് പറയുകയുണ്ടായി 10.30 നു വരുന്ന ഐലന്റില്‍ ആണ് വരുന്നത് എന്നും.അങ്ങനെയെങ്കില്‍ അന്ന് രാത്രിതന്നെ മഹിയെ വിളിച്ച് 5.50നു
എന്നെകാത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കണമെന്നും എത്ര വൈകിയാലും
ഞാന്‍ എത്തും എന്ന് പ്രത്യേകം പറയുകയും ചെയ്തൂ..


എന്തിനായിരിക്കും അന്നവള്‍ അന്നങ്ങനെ മഹിയോട് പറഞ്ഞത്.. ???

തുടരും.!!

30 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തിനായിരിക്കും അന്നവള്‍ അന്നങ്ങനെ മഹിയോട് പറഞ്ഞത്..

ശ്രീവല്ലഭന്‍. said...

CBI യെ ഏല്‍പ്പിച്ചാലോ? ഹൊ എനിക്ക് കാത്തിരിക്കാന്‍ വയ്യ. :-)

മയൂര said...

ദുരൂഹത :-O
ഞാന്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിയ്ക്കുന്നൂ...

നിരക്ഷരന്‍ said...

മിനുങ്ങേ...സോറി മിന്നാമിനുങ്ങേ..

എനിക്കീ കൊച്ചു കൊച്ചു തുടരുകള്‍ ബല്യ ഇഷ്ടാണ്. നീട്ടി വലിച്ച് എഴുതുന്നതിലും ഭേദമാണ്. അധികം കാത്തിരിപ്പിക്കാതിരുന്നാല്‍ മതി.ഇത് കുറ്റാന്വേഷണ കഥയാണോ ?

വല്ലഭന്‍ ജീയുടെ കമന്റ് കൂടെ കണ്ടപ്പോള്‍ സംശയം കൂടി.

എന്തായാലും പൂശിക്കോ ...
:) :)

ജിഹേഷ് said...

അവള്‍ക്ക് നുണ പറയുന്ന അസുഖമുണ്ടായിരുന്നല്ലേ :)


എന്തായാലും തുടരട്ടേ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

വലിയ ദൂരൂഹതയാണല്ലോ സജി
ഇതിനന്ത്യം ഉണ്ടാകുമോ
അതോ മധുമോഹന്റെ സീരിയലു പോലെ
ആകുമോ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കോട്ടയത്താണൊ വന്നിറങ്ങിയെ എങ്കില്‍ മറ്റൊരു
അഭയ കേസാകും ആ വല്ലഭന്‍ മാഷു പറഞ്ഞതു പോലെ സിബിഐയെ ഏല്പിക്കുകയാകും നല്ലത്

ബട്ടര്‍ഫ്ലയ്. said...

എന്നാ പിന്നെ അതും കൂടെയങ്ങ് പറഞ്ഞാല്‍ കാര്യം തീര്‍ന്നില്ലെ..
അല്ല ആരാ ഈ ശില്പാ..?പുതിയ ചുറ്റിക്കളിയാണൊ..?അല്ല എന്റെ ഒരു ഡൌട്ടാണെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനുമിവിടെ കുത്തിയിരിക്കുന്നുണ്ട് , ഇനിയെന്താന്നറിയാന്‍...

മലബാറി said...

ഇത് മമ്മൂട്ടി പറഞ്ഞപോലെ..just wait & see

ഉപാസന | Upasana said...

ഐലന്റില്‍ എത്ര പേര് മിസ്സായ്ഇരിക്കുന്നു ഭായ്.
ഒരിക്കല്‍ ഞാനും മിസ്സ് ആവണ്ടതായിരുന്നു
:-)
ഉപാസന

തോന്ന്യാസി said...

ശ്ശ്യോ...എനിക്ക് ടെന്‍ഷനടിച്ച് ഹാര്‍ട്ടറ്റാക്ക് വരുന്നു....

Priya said...

ശ്ശൊ ശ്ശൊ ദുരൂഹത ദുരൂഹത...ദെന്താപ്പൊ ഇത് എന്തെങ്കിലുമൊക്കെ നടക്കുമൊ..?
അല്ല മാഷെ ഇയാള്‍ പ്രണയമൊക്കെ നിര്‍ത്തിയൊ ഇപ്പൊ പ്രണയമയമായ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലൊ..

ഈ തണലില്‍ ഇത്തിരി നേരം said...

ആരായിരിക്കും??? എനിക്ക് ഹാര്‍ട്ട് ഇല്ലാത്തത് കൊണ്ട് അറ്റാക്ക് വരൂല്ല ന്നാലും എന്തിനായിരിക്കും ..??????????

കുറുമാന്‍ said...

എല്ലാരും കാത്തിരുപ്പ് മതിയാക്കിക്കോ.

അവള്‍ എന്റെ കൂടെയുണ്ട്. അവളുടെ ഭര്‍ത്താവും (ലവ് മ്യാര്യേജായിരുന്നു)‌

കാപ്പിലാന്‍ said...

ഇതൊരു നല്ല കഥ ആണ്.എല്ലാവരും ഒത്തുപിടിച്ചാല്‍ മിന്നി നല്ല കഥ പറയും.ആരെങ്കിലും ഒന്ന് തുടക്കം ഇട്ടുകൊടുക്ക് .കഥയുടെ മുന്നോട്ടുള്ള പോക്കിനു.ഞാന്‍ ഒരു ചായ കുടിചെച്ചും വരാം :)

Rare Rose said...

ശ്ശൊ..ശില്പ എങ്ങോട്ടായിരിക്കും മറഞ്ഞിരിക്കുക??..ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പെടാപ്പാട് പെടുത്താതെ ബാക്കി കൂടി പറയൂ മിന്നാമിന്നീ.....:-0

rathisukam said...

ആ രാത്രി എന്നെ വിളിച്ച് ശില്പയുടെ നമ്പര്‍ ചോദിക്കണമെങ്കില്‍......
ഒരിക്കലും ഇങ്ങനെ ഒരു കൂട്ടുകാരിയെക്കുറിച്ച് ശില്പ പറഞ്ഞിട്ടില്ല...

ആരായിരിക്കും അത്...?


രാത്രിയുടെ കൂരിരുട്ടില്‍ നിലാവിനു പോലും ഭീതിയുടെ ഉള്‍വിളി..
ദിനങ്ങള്‍ എത്രപിന്നിട്ടു ഇന്ന്,ശില്പയുടെ തിരോധാനം നടന്നിട്ട്
അന്നവസാനമായി ഹോസ്റ്റല്‍ റൂമില്‍ നിന്നും ഫോണ്‍ചെയ്തതും
അച്ചനെയായിരുന്നു..[ജനുവരി 7-) തീയതി രാവിലെ കോട്ടയം
റയില്‍വേസ്റ്റേഷനില്‍ എത്തുന്ന ഐലന്റ് എക്സ്പ്രസ്സില്‍ ഞാന്‍ എത്തും]
അതുകഴിഞ്ഞ് മിനിറ്റുകള്‍ക്കകം അടുത്ത ഫോണ്‍കോള്‍ ചെയ്ത്
അച്ചനോട് പറയുകയുണ്ടായി 10.30 നു വരുന്ന ഐലന്റില്‍ ആണ് വരുന്നത് എന്നും.അങ്ങനെയെങ്കില്‍ അന്ന് രാത്രിതന്നെ മഹിയെ വിളിച്ച് 5.50നു
എന്നെകാത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കണമെന്നും എത്ര വൈകിയാലും
ഞാന്‍ എത്തും എന്ന് പ്രത്യേകം പറയുകയും ചെയ്തൂ..


എന്തിനായിരിക്കും അന്നവള്‍ അന്നങ്ങനെ മഹിയോട് പറഞ്ഞത്.. ???

G.manu said...

:)

ദ്രൗപദി said...

machu...
adipoli
suspence!!!!!
bakkikkayi kathirikkunnu

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ന്നാപിന്നെ നമുക്ക് CBI യെഏല്‍പ്പിക്കാം വല്ലഭജ്ഞീ.........
എണ്ണയൊഴിക്കുമ്പൊള്‍ വെളിച്ചെണ്ണയൊഴിക്കുമൊ അതൊ കടുകെണ്ണൊഴിക്കുമൊ ആവൊ..മയൂരേച്ചീ..
ഞാന്‍ അതും ആലോചിക്കാതിരുന്നില്ല നിര്‍ക്ഷരരേ....
ജിഹേഷേ എനിക്കും തോന്നാതിരുന്നില്ല കള്ളിയാണോ എന്തൊ..
അനൂപ് മാഷെ എന്തായാലും മധുമോഹന്‍ ആവില്ല.ഇതു സജീ‍സ് സ്പേഷ്യല്‍ ആണ്..
നാണം കെടുത്താതെ ശലഭമേ....ഡൌട്ടൊക്കെ ഇങ്ങനെ ഓപ്പെണ്‍ ആയി ചോദിക്കല്ലേന്നെ.പ്ര്യായമ്മേ എന്നാപിന്നെ ഒരു ഊന്ന് വടിയും കൂടെ കരുതിക്കൊട്ടൊ.മലബാറീ അത്താണ് വൈറ്റ്@സീ....ഉപാസനേ... ഞാന്‍ തന്നെ മിസ്സായി പിന്നേയാ ഹിഹി..തോന്ന്യാസീ എന്റെ ഹാര്‍ട്ട് പൊട്ടിപ്പോയ്യേ...
പ്രിയേ..പ്രണയം പ്രണയം എവിടെ ചെന്നാലും പ്രണയം..ഞാനും ഒരു കൈ നോക്കാം..ആ എന്തിനായിരിക്കും അതറിയാനല്ലെ ഞാനീ പോസ്റ്റിട്ടത് എനിട്ട് അതാരും പറഞ്ഞില്ല.ഹഹഹ കുറുമാന്മാഷെ ശ്ശെടാ ആളെപ്പറ്റിച്ചോ...കാപ്പിത്സേ..അപ്പോള്‍ എന്റെ കാര്യം പോക്കാ ന്നാപിന്നെ ബാക്കി പറയന്നെ..ഞാനും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിയ്ക്കാം..റോസേ..ഞാനും മുള്‍മുനയിലാ ആരെങ്കില്‍ം ബാക്കി പറയന്നേ..രതിസുഖം ഹെന്റമ്മൊ ഇതാരാ ആരായാലും ഡാങ്കൂ..
മനൂ..ദൌപദീ..ഡാങ്കൂ ഡാങ്കൂ..ന്നാപിന്നെ ഞാന്‍ തുടങ്ങാം.....ആരെങ്കിലും ഒരു ഹിന്റുതരൂ അല്ലാതെ ഞാനിതങ്ങനെ പൂര്‍ത്തിയാക്കും..

ഹരീഷ് തൊടുപുഴ said...

തുടരട്ടേ......

Mater-Indians said...

സജിച്ഛായാ... ഇതൊരു രോഗത്തിന്റെ തുടക്കമാ... ഇതേ ഒന്നിങ്ങോട്ടു വന്നു നോക്കിയേ...
www.materindians.blogspot.com
ചുമ്മാ തമാശിച്ചതാ ട്ടൊ..

ആഗ്നേയ said...

അപ്പൊ ശരി.
കാത്തിരുന്നു കാണാം..
നിരക്ഷൂനോട് ഞാന്‍ കൂട്ടില്ല..:(

കാന്താരിക്കുട്ടി said...

ഹോ ടെന്‍ഷന്‍ അടിപ്പിക്കാതെ....ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..എന്നു വരും നീ എന്നു വരും ????/

Sharu.... said...

എല്ലാവരും കാത്തിരിക്കുവല്ലേ...എന്നാല്‍ പിന്നെ ഞാനും ഇരുന്നേക്കാം.ഇവളുമാരൊക്കെ എങ്ങോട്ടാ പോകുന്നതെന്ന് ഒന്നറിയണമല്ലോ

Gopan (ഗോപന്‍) said...

ബൂലോഗര്‍ക്ക്‌ ടെന്‍ഷന്‍ തരുവാനായി വന്ന നുറുങ്ങ്.. :)
സജി.. ഞാന്‍ തോന്ന്യാസീനെ ആശുപത്രീല്‍ കൊണ്ടു പോയി വരണ വഴിയാ..
ഇപ്പൊ "നുറുങ്ങ് നുറുങ്ങ്" എന്ന് മാത്രേ മയക്കത്തില്‍ പറയുന്നുള്ളൂ..
വേഗം എഴുതൂ ബാക്കി.. പ്രിയാജി ഇവിടെ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി..ഇനിയും കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കണോ.. ?

വേണു venu said...

ഇന്നിവിടെ എന്തെങ്കിലും നടക്കും.:)

jithan said...

സജി....
മിന്നാമിനുങ്ങുകള്‍ മിന്നുന്നതുപോലെ കഥ പറയല്ലെ ട്ടൊ.....ഇടയ്ക്ക് അര്‍ദ്ധവിരാമമമിട്ട്....‘യെവന്റെ കാര്യം!‘ എന്നു പറയിക്കാനാണുദ്ദേശമെങ്കില്‍ നടക്കൂല്ല മോനേ.....
എന്നുവെച്ചാല്‍ കൈതെ കൈതേരിമാക്കം ചൂടി എന്നര്‍ത്ഥം.

ഗീതാഗീതികള്‍ said...

അത് മിന്നാ മിന്നിക്കു പോലും അറിയില്ല. ഉത്തരം കണ്ടുപിടിക്കാന്‍ പോയിരിക്കായാ.....

ഓ.ടോ. മിന്നീ, ആ റെയര്‍ റോസിന്റെ പോസ്റ്റിന്റെ കമന്റില്‍ ഇട്ട കവിത മനസ്സിലുടക്കി.
മിന്നിയുടെ മനസ്സു കാണുന്നു ഞാനതില്‍.....
ജീവിതകാലം മുഴുവനും ഈ കവിത തന്നെ പാടണം.