Wednesday, May 28, 2008

Blatant plagiarism by Kerals.com





My dear friends,
I would like to share my findings when I casually searched using google.


I was shocked when I found many of my blogposts in Malayalam language
(spoken by people of Kerala State, India) in the website
Kerals.com


. Link to one of my blogposts is .
Click Here

The same lines, with the same title can be seen in kerals.com
Click Here
My Another blogposts is here.

Click Here

The same lines, with the same title can be seen kerals.com
Click Here

Please see my another blogspost

Click Here
the same title can be seen kerals.com
Clik Here

After enquiring, they have done something to change the appearance of letters in the screen. However, you can go to Encoding -> unicode [UTF-8], and see the post in proper Malayalam font.



When I looked at the other contents of the site, I realised that not only me, but many Malayalam blogger friends would be shocked to see their posts in kerals.com.

Many Malayalam blogposts have been simply copied and pasted in the site. If you click on the link to , Malayalam poem you can see posts from most of the Malayalam bloggers.

In all the 'copy-pasted' posts, the name of the original writer is given (mostly short names). The site does not either attribute the writings to the original blogger, nor it gives any link to the original blog. Hence if you know anything about this site, please write your opinion/ comments here.

The site owners name is written as Anaswara Group Private limited. The site also has an online support team. I have written to them, but have not received any reply yet.
http://kerals.com/about.htm
As per this link, it seems they also have branches in India and abroad. They also have links to Hextron Network, based in California.

How do you react to such unethical practice of copying and pasting from blogposts, without the consent of the writer?

The details of the site is given below:
Server Type: Apache/2.0.63 (Unix) mod_ssl/2.0.63 OpenSSL/0.9.7a mod_auth_passthrough/2.1 mod_bwlimited/1.4
FrontPage/5.0.2.2635 PHP/5.2.5
IP Address:70.85.203.2
IP Location - Texas - Dallas - Theplanet.com Internet Services Inc

Registrant:
Anashwara Group of Company PVT LTD
JTP Nagar Hamilton
Srinagar, Jammu Kashmir, 659874
India
Technical Contact:
Groups, Anashwara
Anashwara Groups LTD
8564 Green ford ct
Srinagar, 659874
India
565499874

admin contact
email: sathyaa50@yahoo.com

Dear friends, please tell me, what should we do?

My mail id is: dearfriendz@gmail.com

Monday, May 26, 2008

ബ്ലോഗുകള്‍ കേരളാസ് ഡോട്ട്കോമില്‍

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ,
അപ്രതീക്ഷിതമായി ഗൂഗിള്‍ സേര്‍ച്ചിലൂടെ ഞാന്‍ കണ്ടെത്തിയ ചില വിവരങ്ങള്‍
ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.


ഞാനെഴുതിയ ചില പോസ്റ്റുകള്‍ അങ്ങിനെ തന്നെ കേരള്‍സ്.
കോമില്‍ കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.
ഇത് എന്റെ ബ്ലോഗ് ലിങ്ക്
ഇവിടെ
അതേ വരികള്‍ തന്നെ കേരളാസിലും കാണുന്നു അതേ ലേബലില്‍ തന്നെ
ദേ നോക്കൂഇവിടെ


ഈലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്ട് കറക്ടാ‍യി വായിക്കാന്‍ പറ്റില്ല
എങ്കില്‍ആപേജില്‍ cursor നിറുത്തി,
Go internet exporer ->view-->Encoding -> unicode [UTF-8]
ചെയ്താല്‍ മലയാളം ഫോണ്ടില്‍ വായിക്കാന്‍ പറ്റും,
അതുപോലെ ഇത് എന്റെ മറ്റൊരു പോസ്റ്റ്
ഇവിടെ
ദേ അതുതന്നെ ഇവിടെയും

ഇവിടെ


പക്ഷെ കുറച്ചുകൂടി വിദക്തമായി പരുശോദിച്ചപ്പോള്‍ മനസ്സിലായി ഞാന്‍ മാത്രം
ഞെട്ടീട്ട് കാര്യമില്ല പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളും ഞെട്ടണമെന്ന്..
എന്നാ പിന്നെ നിങ്ങളും കൂടി ഞെട്ടിക്കൊ..




എന്റെ മാത്രമല്ല നിങ്ങളുടെ ഓരോരുത്തരുടേയും ബ്ലോഗുപോസ്റ്റുകള്‍
അവിടെ അതേ രീ‍തിയില്‍ കോപ്പി പേസ്റ്റ് ആയി കാണുവാന്‍ കഴിഞ്ഞു .
അതില്‍
Malayalam poems എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
പ്രിയപ്പെട്ട ബൂലോകരുടെ പോസ്റ്റുകള്‍ കാണാവുന്നതാണ്..

പക്ഷെ ബ്ലോഗ് ഓണറുടെ പേര് അതില്‍ കാണുന്നു അങ്ങനെയാണെങ്കില്‍
ഒരുപേര് ഒരാള്‍ക്ക് മത്രമേ ഉള്ളൊ..? അതു പോലെ പലരുടേയും ഉണ്ട്.
അതുകൊണ്ട് ഈ സൈറ്റിനെ കുറിച്ചു അറിയാവുന്ന ആരെങ്കിലും ബൂലോക
സുഹൃത്തുക്കളില്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ഇവിടെ അഭിപ്രായമായി എഴുതൂ.

ഈ വെബ് സൈറ്റിന്റെ ഉടമ അനശ്വര ഗ്രൂപ്സ് പ്രൈവറ്റ് ലിമിറ്റഡ്
ആണെന്നാണ്‌ സൈറ്റില്‍ എഴുതിയിരിക്കുന്നത്. ഈ സൈറ്റിനൊരു
ഓണ്‍ലൈന്‍ സപ്പോര്‍ട്ട് വിഭാഗവും ഉണ്ട്. ഞാന്‍ ഇവര്‍ക്ക്‌ എഴുതിയ
മെയിലിനു ഇതുവരെ മറുപടിയൊന്നും തന്നെയില്ല.

http://kerals.com/about.htm
ഈ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശെരിയാണെങ്കില്‍ ഈ
ഗ്രൂപിനു ഇന്ത്യയിലും വിദേശത്തും ഓഫീസുകളും ഹെക്സ്ട്രോണ്‍
നെറ്റ്വര്‍ക്സ് എന്ന കാലിഫോര്‍ണിയ കേന്ദ്ര മാക്കിയുള്ള കമ്പനിയുമായി
ബന്ധവും ഉണ്ട്.ബ്ലോഗിലെ കഥയും കവിതയും എഴുതിയ ആളുടെ
സമ്മതത്തോടെയല്ലാതെ മറ്റൊരു സൈറ്റില്‍ അത്
പ്രസിദ്ധീകരിക്കുന്നതിനെതിരെ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു....?

ആ സൈന്റിലെ ചില ഡാറ്റാബൈസ് ഇവിടെ പകര്‍ത്തുന്നൂ
Server Type: Apache/2.0.63 (Unix) mod_ssl/2.0.63 OpenSSL/0.9.7a mod_auth_passthrough/2.1 mod_bwlimited/1.4 FrontPage/5.0.2.2635 PHP/5.2.5
IP Address:70.85.203.2
IP Location - Texas - Dallas - Theplanet.com Internet Services Inc

Registrant:
Anashwara Group of Company PVT LTD
JTP Nagar Hamilton
Srinagar, Jammu Kashmir, 659874
India
Technical Contact:
Groups, Anashwara
Anashwara Groups LTD
8564 Green ford ct
Srinagar, 659874
India
565499874

admin contact
sathyaa50@yahoo.com
ഈ മൈല്‍


ഇത്രയുമൊക്കെയെ കിട്ടിയുള്ളൂ ഇനി നിങ്ങള്‍ പറയ് എന്താ ചെയ്കാ..?

എന്റെ ഒരു അഭിപ്രായം എന്താന്ന് വെച്ചാല്‍ ആര് എന്തെഴുതിയാലും
മറ്റൊരു സ്ഥലത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ ഒന്നുകില്‍ അയാളുടെ
മൈല്‍ ഐഡിയോ അല്ലെങ്കില്‍ അയാളെ കുറിച്ചുള്ള വിശദമായ
വിവരം രേഖപ്പെടുത്തുകയോ ചെയ്യണം എന്നാണ്..



ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...

എന്റെ മൈല്‍ ഐഡി ഇവിടെ ആവശ്യമെങ്കില്‍ മൈല്‍ അയക്കൂ..
dearfriendz@gmail.com


Friday, May 9, 2008

ഐലന്റ് എക്സ്പ്രസ്സ്.!!

ആ രാത്രി എന്നെ വിളിച്ച് ശില്പയുടെ നമ്പര്‍ ചോദിക്കണമെങ്കില്‍......
ഒരിക്കലും ഇങ്ങനെ ഒരു കൂട്ടുകാരിയെക്കുറിച്ച് ശില്പ പറഞ്ഞിട്ടില്ല...


ആരായിരിക്കും അത്...?


രാത്രിയുടെ കൂരിരുട്ടില്‍ നിലാവിനു പോലും ഭീതിയുടെ ഉള്‍വിളി..
ദിനങ്ങള്‍ എത്രപിന്നിട്ടു ഇന്ന്,ശില്പയുടെ തിരോധാനം നടന്നിട്ട്
അന്നവസാനമായി ഹോസ്റ്റല്‍ റൂമില്‍ നിന്നും ഫോണ്‍ചെയ്തതും
അച്ചനെയായിരുന്നു..[ജനുവരി 7-) തീയതി രാവിലെ കോട്ടയം
റയില്‍വേസ്റ്റേഷനില്‍ എത്തുന്ന ഐലന്റ് എക്സ്പ്രസ്സില്‍ ഞാന്‍ എത്തും]
അതുകഴിഞ്ഞ് മിനിറ്റുകള്‍ക്കകം അടുത്ത ഫോണ്‍കോള്‍ ചെയ്ത്
അച്ചനോട് പറയുകയുണ്ടായി 10.30 നു വരുന്ന ഐലന്റില്‍ ആണ് വരുന്നത് എന്നും.അങ്ങനെയെങ്കില്‍ അന്ന് രാത്രിതന്നെ മഹിയെ വിളിച്ച് 5.50നു
എന്നെകാത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കണമെന്നും എത്ര വൈകിയാലും
ഞാന്‍ എത്തും എന്ന് പ്രത്യേകം പറയുകയും ചെയ്തൂ..


എന്തിനായിരിക്കും അന്നവള്‍ അന്നങ്ങനെ മഹിയോട് പറഞ്ഞത്.. ???

തുടരും.!!

Tuesday, March 18, 2008

മിന്നാമിന്നി & കല്യാണീ.!!

സൌഹൃദത്തിന്റെ വളപ്പൊട്ടണിഞ്ഞ ഓര്‍കുട്ട് കൂട്ടായ്മയില്‍ വെച്ചാണ്
അവളെന്റെ കൂട്ടായി മാറിയത് ഒരു സ്ക്രാപ്പായിരുന്നു അവളെ
എന്നിലേക്കാനയിച്ചത് മറുകുറിപ്പെഴുതാന്‍ വൈകി എന്ന
ക്ഷമാപണത്തോടെയാണവള്‍ വന്നത്...
എന്റെ വരികള്‍ ഞാന്‍ എഴുതിയത് അവള്‍ക്കായ് മാത്രമായിരുന്നു എന്ന് തോന്നിപ്പോയി...അടുത്തറിഞ്ഞപ്പോള്‍ ‍അവള്‍ക്കു വേണ്ടിയാണ്
ഞാനീ ഓര്‍മ്മകൂട്ടിലെത്തിയതെന്നു തോന്നിപ്പോയി..
എനിക്കുവേണ്ടിയാണവള്‍ പ്രൊഫൈല്‍ നിര്‍മിച്ചതെന്നും....
അവളുടെ സുപ്രഭാത സന്ദേശങ്ങളാണെന്നെ പകലിലേക്ക് നയിച്ചിരുന്നത്...

അവളുടെ ശുഭരാത്രി സന്ദേശങ്ങളാണെണ് പകലന്തിയില്‍ എനിക്ക്
വിരുന്നു വന്നത് യൌവനത്തിന്റെ തീക്ഷണത പിന്നേയും തളിര്‍ത്തുപൂത്തു.
ഒരു നിമിഷാര്‍ത്ഥത്തെ വേര്‍പാടിനുപോലും പരസ്പരം അനുവാദം
കാതോര്‍ത്തൂ..[കടപ്പാട് ഷംസ്]അപ്പോള്‍ പറഞ്ഞ് വന്നത് എന്റെ കല്യാണം

ഇനി ആരോടൂം പറഞ്ഞില്ലെന്ന് പറയരുത് ഇന്നലെ വൈകുന്നേരം 5;30നു.
പാര്‍ട്ടി, ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ആലപ്പുഴ, പിന്നെ അതുകഴിഞ്ഞ്
മെനഞ്ഞാന്ന് ട്ടൌണ്‍ഹാളില്‍ വെച്ചുനടത്തുന്ന പ്രസ്തുത മംഗള
കര്‍മ്മത്തില്‍ താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ചുകൊള്ളുന്നൂ.

Sunday, March 2, 2008

ആക്രാന്തം കാട്ടല്ലെ വിളമ്പിത്തരാം.!!

................ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....................മണിമുഴങ്ങി...
കടന്നുവരൂ കടന്നുവരൂ കടന്നുവരൂ എല്ലാ അണിയറപ്രവര്‍ത്തകരും സ്റ്റേജിന്
എതിര്‍വശമുള്ള തട്ടുകടയില്‍ ഫുഡ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കാപ്പിലാന്റെ ഉത്തരവ് ഉണ്ട്.
കാപ്പിലാന്റെ പറ്റുബുക്ക് തീര്‍ത്താലെ ഇനി കടം തരൂ എന്ന് തട്ടുകട രായമ്മചേച്ചി
പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്റെ മാഷെ വല്ലൊം മേടിച്ച് താ വന്നവരൊക്കെ
വായിനോക്കുവാ അല്ലെങ്കില്‍ ഒരു വൈറ്റ് റം എങ്കിലും തരൂ ഉള്ള കിക്കൊക്കെ പോയി..

ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്കു മനസ്സിലായതുകൊണ്ടും തല്ലുകൊള്ളാന്‍

എനിക്ക് മടിയായതുകൊണ്ടും ഇതിന്റെ തുടക്കം ഇവിടെ http://kappilan-entesamrajyam.blogspot.com/2008/02/blog-post_27.html


മധ്യപാനമാണടൊ മനസ്സിന്നൊരാനന്തം ഒരുതുള്ളിഉള്ളിചെന്നാ പിന്നെ
സ്വര്‍ഗ്ഗലോകമാണടൊ..ദാ പിടിച്ചൊ ഇനി ആരെങ്കിലും ഇതൊനൊന്നു താളം പിടിച്ചെ


ആ പിന്നെ കസേരകളി സാറ്റുകളി തുടങ്ങിയ നാടന്‍ കളികള്‍ ഉണ്ടായിരുന്നതിനാല്‍
പരുപാടിയില്‍ അല്പം തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ഇത് ഞാന്‍ പറഞ്ഞതല്ല
പെണ്ടെങ്ങാണ്ട് ദൂരദര്‍ശിനിയില്‍ പറഞ്ഞതാണെ....

എന്നാ നമുക്ക് സാറ്റ് കളിക്കാം എന്താഒളിച്ചേ കണ്ടെ അയ്യോ പിടിച്ചേ ഇല്ലെ....
സാറ്റ് കളിച്ച് തളര്‍ന്നവര്‍ക്കും കസേരകളിച്ച് നടു ഒടിഞ്ഞവര്‍ക്കും ഒരു ചായയും

ഉള്ളിവടയും ഉണ്ട് കഴിച്ചിട്ട് വരൂ.

ചായവേണ്ടാത്തവര്‍ക്ക് മണിച്ചന്റെ ഷാപ്പിന്ന് രണ്ട് ഗെറ്റില്‍ സ്പിരിറ്റ് തരാമെന്ന്
പറഞ്ഞിട്ടുണ്ട് അത് വേണ്ടവര്‍ വരിവരിയായി സ്റ്റേജിന് പിന്നിലുള്ള റൂമിലേക്ക്
വരേണ്ടതാണ് ക്യൂ പാലിക്കുക ആക്രാന്തം കാട്ടരുത് വിളമ്പിത്തരാം,
കുപ്പികള്‍ മോഷണം പോകുന്നുണ്ട് അതുകൊണ്ട്
പരുപാടിയുടെ സംഘാടകര്‍ കുപ്പിയുടെ എണ്ണം നോക്കേണ്ടതുണ്ട്..
സ്പിരിറ്റ് കഴിച്ച് കണ്ണിന്റെ സിലിട്രിക്കിറ്റ് പോയവരെ ആരെങ്കിലും താങ്ങേണ്ടതായുണ്ട്

കള്ളടിച്ച് ലെക്കുകെട്ട് കള്ളുഷാപ്പിലായ കാപ്പിലാനെ ആരെങ്കിലും

കണ്ടവരുണ്ടെങ്കില്‍ ഒന്ന് ഇവിടെം വരെ എത്തിക്കുക
അല്ലാ ഇതാരാ കല്യാണിയുമായി കറങ്ങുന്നെ കൃഷമ്മാവനല്ലെ..

ആരവിടെ പോക്കണം കേട് ഇവിടെ പറ്റില്ല

വഴിമാറു വഴുമാറൂ ഇല്ലെങ്കില്‍ വാ‍ളുവെയ്ക്കും എന്നാരോ പറയുന്നുണ്ട്..
അതാരാണാവൊ നിരനോ പാമയൊ എന്ത് അന്തിക്കള്ളിന് രുചിയില്ലെന്നൊ
കേട്ടവര്‍ കേട്ടവര്‍ മാറിക്കൊടുക്കുക കണ്ടവര്‍ കണ്ടവര്‍ താങ്ങിയെടുക്കുക


അതിനിടയില്‍ ഓസീആറുമായി കറങ്ങി നടക്കുന്ന പപ്പൂസിനെ
കണ്ടവരുണ്ടെങ്കില്‍ സ്റ്റേജിലേക്കെത്തിക്കുക
ആരുടെയെങ്കിലും കവിള്‍ നീരുവെച്ചിട്ടുണ്ടെങ്കില്‍ താല്‍ക്കാലികമായി
സ്റ്റേജിന്റെ അടുത്ത് നിന്ന് മാറ്റേണ്ടതാണ് പ്രിയയ്ക്ക് ഇങ്ങനേയും ഒരു അഭിപ്രായം ഇല്ലാതില്ല


അതെ ഒരു മുഖ്യ അറിയിപ്പ് ഒരുകുപ്പി വരുന്നവഴി വേണുജീ
അകത്താക്കി അതോടുകൂടി പുള്ളിയുടെ കണ്ണിന്റെ സിലിട്രിക്കിറ്റ് പോയിട്ടുണ്ട്


മണിച്ചന്‍ തന്ന രാണ്ടാമത്തെ ഗെറ്റിലും കഴിയാറായി ഇനി 200 വെച്ചേ തരൂ ആരും
ആക്രാന്തം കാട്ടരുത് ...വേണുമാഷ് ചെല്ലകിളികള്‍ക്കിടയില്‍കറങ്ങുന്നുണ്ട്
മഴത്തുള്ളി ഒരു 200ഉം കൂടെ വേണമെന്ന് പറഞ്ഞ് കര്‍ട്ടന് മുന്നില്‍ നിന്ന്
കറങ്ങുകയാണ് സംഘാടകര്‍ പറയൂ ഇനി മഴത്തുള്ളിക്ക് കൊടുത്താന്‍
ഇവിടെ തുണിപൊക്കി നൃത്തം വെയ്ക്കും ഇപ്പൊ തന്നെ മഴത്തുള്ളിയും
ഒരു പരുവമായി അന്തിച്ചെമ്മാനത്ത് ആ ത്തിരി തിരിയായ് തെളിഞ്ഞൂ
വെബ്കാം ഓഫ് ചെയ്യുക ..ലൈവ്പരുപാടി ഇവിടെ അനുവധിക്കുന്നതല്ല


അതുകൊണ്ട് വരുന്നവര്‍ വരുന്നവര്‍ എവിടെയെങ്കിലും ഇരുന്നു പരുപാടി
വീക്ഷിക്കേണ്ടതാണ്
മാനത്ത് ചെമ്പരുന്ന് പറന്നടുക്കുന്നെ...മഴത്തുള്ളി മിക്കവാറും പേമാരിയാവും

അതിനുള്ള പുറപ്പാടൊക്കെ കാണുന്നുണ്ട് അതിനുമുന്നെ പൊക്കിയ തുണി
വലിച്ചുകെട്ടുക എന്ന് മഴത്തുള്ളിയൊട് ഒരു അപേക്ഷശ്ശെ കോട്ടയം ശാന്തയെ
വിളിക്കാന്‍ പോയ സംഘാടകര്‍ എന്തിയെ ആ വഴിപോയാ ഇന്നെങ്ങാനും
എത്തുമൊ അതൊ മാറ്റിവെക്കണൊ നാടകം.

ശ്ശെ ആരടാ മുണ്ടുപൊക്കുന്നെ ഒന്നു അടങ്ങടേയ് ഒരു പൊടിക്കടങ്ങടെയ്
സംഘാടകര്‍ക്കില്ലാത്ത തുണിപൊക്കിക്കളി ഇവിടെ അവലംബനീയമാണ്..

ഇതിപ്പൊ തുണിപൊക്കിയത് വെറുതെയായാ..ശ്ശേഡാ..........................

ദാകിടക്കുന്നു സവാള വഡ

എന്നെ തല്ലല്ലെ കൊല്ലല്ലൊ ഞാന്‍ ഓടിയേയ്.....എന്നാരോ ഇടയ്ക്കിടെ പറയുന്നുണ്ട്

ആ പോരട്ടങ്ങനെ പോരട്ടെ തന്തോയം തന്തോയം തന്തോയം
ആ തന്തോയം തന്തോയ തന്തോയം..
ആ വീണുപോയ സവാള വഡ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ സ്റ്റേജിന്റെ മുന്‍പില്‍
ഹാജറാകേണ്ടതാണ്. ഉള്ളതൊക്കെ പിമ്പിരിയായിപ്പോയി കാപ്പിലാല്‍
ഫുഡ് ഏറ്പ്പാടാക്കിയ തട്ടുകടയില്‍ നിന്ന് അന്തിയാന്ന് പറഞ്ഞ് തന്നത്
മോരായിപ്പോയി അതാണ് അടുത്തത് തേടി നടക്കുന്നത് എന്ന് ആരോ
മന്ദ്രിക്കുന്നു ആരെങ്കിലും ഒരു കുപ്പി പൊട്ടിക്കൂ കൂയ്യ് കൂയ് അല്ലാതെ പിന്നെ
അല്ലെത്തന്നെ ഞാന്‍ ഇവിടെ ഒരു നൂറ് പ്രവശ്യമെങ്കിലും തോറ്റിരിക്കുവാ...
മിന്നാമിനുങ്ങിനെ അന്തിന്ന് പറഞ്ഞ് മോര്തന്നെ തോല്‍പ്പിച്ചൂ പലരും
പലവട്ടം പക്ഷെ മിന്നാമിന്നി തോല്‍ക്കൂല്ലാ ഞാ‍ന്‍ കാപ്പിലാന്റെ കുപ്പിമാറ്റിയടിച്ചൂ
ഹിഹി ജയ് ഹിന്ദ് സവാള വഡ.


കാപ്പിലാന്മാഷിന്റെ നാടകവേദിയിലെ ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായ് ഇതാ...
എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിച്ചു സഹകരിക്കുക.!!
ചുരുക്കം ചില പേരുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട് അതും ഒന്ന് ക്ഷമിച്ചേക്കണെ..